Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഓച്ചിറയിലും ആലപ്പുഴയിലും...

ഓച്ചിറയിലും ആലപ്പുഴയിലും നിർമാണ പ്രവർത്തനങ്ങൾ: ട്രെയിൻ ഗതാഗതത്തിൽ  നിയന്ത്രണം

തിരുവനന്തപുരം : ഓച്ചിറയിലും ആലപ്പുഴയിലും മേൽനടപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്ന് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പല ദീർഘദൂര ട്രെയിനുകളുടെയും സർവീസ് ഭാഗികമായി റദ്ദാക്കുകയും വൈകുകയും ചെയ്യും. തിരുവനന്തപുരം വീക്ക്‌ലി എക്സ്പ്രസ് (22654): ഇന്നലെ (നവംബർ 24) നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നാളെ (നവംബർ 26) പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

ചെന്നൈ–തിരുവനന്തപുരം എസി എക്സ്പ്രസ്: ഇന്ന് (നവംബർ 25) വൈകിട്ട് 4 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ജംക്‌ഷനിൽ യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം–ചെന്നൈ എസി എക്സ്പ്രസ്: നാളെ (നവംബർ 26) രാത്രി 7.35ന് എറണാകുളത്ത് നിന്നായിരിക്കും പുറപ്പെടുക. (തിരുവനന്തപുരത്ത് നിന്ന് പുറപ്പെടില്ല).

ഇന്ന് ഓടുന്ന ട്രെയിനുകളിൽ മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് (16348) രണ്ടര മണിക്കൂർ വരെ വൈകാൻ സാധ്യതയുണ്ട്. രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ–ചെന്നൈ എക്സ്പ്രസ്, നിലമ്പൂർ–തിരുവനന്തപുരം നോർത്ത് രാജ്യറാണി എന്നീ ട്രെയിനുകൾ 2 മണിക്കൂർ വരെ വൈകും.

മംഗളൂരു–തിരുവനന്തപുരം മാവേലി, മംഗളൂരു–തിരുവനന്തപുരം അന്ത്യോദയ എന്നീ എക്സ്പ്രസുകൾ ഒന്നര മണിക്കൂറും വൈകും. ചെന്നൈ–ഗുരുവായൂർ എക്സ്പ്രസ് രണ്ടര മണിക്കൂറാണ് വൈകാൻ സാധ്യത. തിരുപ്പതി–കൊല്ലം എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ് എന്നിവ അര മണിക്കൂറും മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസ് 10 മിനിറ്റും വൈകും.

നാളെ പുലർച്ചെ 3.45നുള്ള കൊല്ലം–ആലപ്പുഴ മെമു 30 മിനിറ്റും 4.20ന്റെ കൊല്ലം–എറണാകുളം മെമു 10 മിനിറ്റും വൈകാൻ സാധ്യതയുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ സ്വർണ പീഠം കാണാതായ സംഭവത്തിൽ വെളിപ്പെടുത്തലുമായി  ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി ദേവി

തിരുവനന്തപുരം: ശബരിമലയിൽ സ്വർണ പീഠം കാണാതായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി ദേവി. സെപ്റ്റംബർ 25ന് പുലര്‍ച്ചെ അനിയൻ സീല്‍ ചെയ്ത ഒരു സാധനം കൊണ്ടുവന്ന് തന്നെ ഏൽപിക്കുകയായിരുന്നു....

കോന്നിയിൽ നിന്ന്  കാണാതായ വിദ്യാർഥിനികളെ അടൂരിൽ നിന്ന് പൊലീസ് കണ്ടെത്തി

കോന്നി : കോന്നിയിലെ സർക്കാർ സ്കൂളിൽ നിന്ന് ഇന്ന് കാണാതായ വിദ്യാർഥിനികളെ അടൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. കോന്നിയിലെ പുനരധിവാസ കേന്ദ്രത്തിൽ താമസിക്കുന്ന 3 വിദ്യാർഥിനികളെ ആണ് കാണാതായത്. സ്കൂളിൽ നിന്ന് ക്ലാസ്...
- Advertisment -

Most Popular

- Advertisement -