Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല :...

ശബരിമല : ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി ; 33.33 ശതമാനം വർധന

ശബരിമല : 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്.

വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന.

അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്.കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത്‌ 26 കോടിയായി; 18.18 ശതമാനം വർധന.

ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ തണൽ മരത്തിന്റെ  ശിഖരം സമൂഹവിരുദ്ധർ  മുറിച്ചു മാറ്റി

തിരുവല്ല : എം.സി റോഡിലെ  കുറ്റൂർ ബിഎസ്എൻഎൽ കവലയിൽ കെ എസ് റ്റി പി പൊതുസ്ഥലത്ത് നട്ടുവളർത്തിയ  തണൽ മരത്തിന്റെ  ശിഖരങ്ങൾ  സമൂഹവിരുദ്ധർ മുറിച്ചു മാറ്റി.  കഴിഞ്ഞ ദിവസം  രാത്രിയിൽ ആയിരുന്നു സംഭവം....

തമിഴ്‌നാട്ടിൽ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി രൂപ വാഗ്ദാനമെന്ന് ആരോപണം

ചെന്നൈ : തമിഴ്‌നാട്ടിൽ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം .സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം .സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ പൊലീസ്...
- Advertisment -

Most Popular

- Advertisement -