ന്യൂഡൽഹി : 23ാമത് ഇന്ത്യാ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത് .രാഷ്ട്രപതി ദ്രൗപദി മുര്‍മു റഷ്യന്‍ പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ വിരുന്ന് നല്‍കും. പ്രധാനമന്ത്രി മോദിയുമായി പുടിന്‍ ചര്‍ച്ച നടത്തും.എണ്ണ ഇറക്കുമതി അടക്കം വ്യാപാര രംഗത്തെ വിഷയങ്ങളും ചര്‍ച്ചയാകുമെന്നാണ് സൂചന.റഷ്യ- യുക്രെയ്ൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് പുടിൽ ഇന്ത്യയിൽ എത്തുന്നത്.






