Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴയ്ക്ക് ശമനം:...

സംസ്ഥാനത്ത് മഴയ്ക്ക് ശമനം: മത്സ്യബന്ധനത്തിനു തടസ്സമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

അതേസമയം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനു തടസ്സമില്ല.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട്‌ തീരം, ഗൾഫ് ഓഫ് മന്നാർ , കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ലീനിംഗ് സ്റ്റാഫ് നിയമനം

പത്തനംതിട്ട : ശബരിമല മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ആരോഗ്യക്ഷമതയുളള പുരുഷന്മാരായ ക്ലീനിംഗ് സ്റ്റാഫുകളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മേലെവെട്ടിപ്പുറം നാഷണല്‍ ആയുഷ്മാന്‍ ഡിപിഎംഎസ്‌യു ഓഫീസില്‍...

റോഡിൽ സംയുക്ത പരിശോധന നടത്താൻ പൊലീസും മോട്ടർ വാഹന വകുപ്പും

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിന് റോഡിൽ സംയുക്ത പരിശോധന നടത്താൻ പൊലീസും മോട്ടർ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര...
- Advertisment -

Most Popular

- Advertisement -