Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsവിസി നിയമന...

വിസി നിയമന തര്‍ക്കം : മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി

തിരുവനന്തപുരം : സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന തർക്കത്തിൽ സമവായത്തിനായി മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി .മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും ലോക്ഭനിലെത്തി ഗവർണറെ കണ്ടെങ്കിലും തർക്കത്തിൽ സമവായം ഉണ്ടായില്ല.ചർച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രിമാരോട് ചോദിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും അറിയിച്ചു.കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കത്തിന് ശ്രമമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്:മുഖ്യ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

കൊച്ചി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു .രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവച്ചു. നിനോ മാത്യു 25...

കരുവന്നൂരില്‍ ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചിയിലെ പി.എം.എല്‍.എ. കോടതിയിലുള്ള രേഖകളാണ് കൈമാറാന്‍ ഉത്തരവിട്ടത്.രേഖകൾ ഇ.ഡി നൽകുന്നില്ലെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ...
- Advertisment -

Most Popular

- Advertisement -