ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെയും ശശി തരൂരിൻ്റെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണതയെന്ന എക്സ് പോസ്റ്റ് പങ്കുവെച്ച് ശശി തരൂർ. വിലയിരുത്തൽ ന്യായയുക്തവും പാർട്ടിയിലെ നിലവിലെ യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണെന്നും പോസ്റ്റിൽ തരൂർ പറയുന്നു. ഇതോടെ വീണ്ടും വിവാദത്തിന് തിരികൊളുത്തി കോൺഗ്രസ് നേതൃത്വത്തിനെതിരെ ശശി തരൂർ.
ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയിൽ കൊണ്ടുപോവാനോ ഉള്ള കഴിവ് കോൺഗ്രസിനില്ല എന്നതാണ് പ്രശ്നം’. തരൂർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാഹുൽഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ ശശി തരൂർ പങ്കെടുത്തിരുന്നില്ല.






