Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsജനവാസ മേഖലയില്‍...

ജനവാസ മേഖലയില്‍ കടുവ ഇറങ്ങി : വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപ്പറ്റ : വയനാട്ടിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ രണ്ട് പഞ്ചായത്തുകളിലെ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു .പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലും ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

ഇന്നലെ രാവിലെയാണ് വയനാട് പച്ചിലക്കാട് കടുവ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്തെ കാപ്പിത്തോട്ടത്തിന് അടുത്ത വയലിൽ നിന്ന് കടുവയുടെ ഡ്രോൺ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അഞ്ച് വയസ് പ്രായം വരുന്ന വയനാട് വന്യജീവി സങ്കേതത്തിലെ 112 ാം നമ്പർ കടുവയാണ് ജനവാസ മേഖലയിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് . കടുവയെ കണ്ടെത്താനുള്ള ദൗത്യം വനം വകുപ്പ് തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനേഴുകാരനെ കഞ്ചാവുമായി അടൂർ പോലീസ് പിടികൂടി

അടൂർ : പഴകുളം ഭവദാസൻ മുക്കിൽ നിന്നും 1.3  ഗ്രാം കഞ്ചാവുമായി കൗമാരക്കാരനെ അടൂർ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ  വിവരങ്ങൾ...

കെഎസ്ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം

ചെങ്ങന്നൂർ : കെഎസ്ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം ആരംഭിച്ചു. കെ ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ ( സിറ്റിസൺസ് ക്ലബ്ബ് ) നടക്കുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ...
- Advertisment -

Most Popular

- Advertisement -