വയനാട് : പച്ചിലക്കാട്ടെ ജനവാസമേഖലയിലിറങ്ങിയ കടുവയെ രണ്ട് ദിവസമായിട്ടും പിടികൂടാനായില്ല.കടുവയെ കാടുകയറ്റുന്നതും പരാജയപ്പെട്ട സ്ഥിതിക്ക് മയക്കു വെടിവെച്ച് പിടികൂടാനുള്ള വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി. പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ച് വീതം വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച പച്ചിലക്കാട് പടിക്കംവയൽ പരിസരത്തുണ്ടായിരുന്ന കടുവ ചൊവ്വാഴ്ച ഒന്നരക്കിലോമീറ്ററോളം മാറി പുളിക്കൽവയലിലെത്തി.അഞ്ച് വയസ്സുള്ള ആൺ കടുവയാണ് മേഖലയിലുള്ളത്.






