തിരുവനന്തപുരം : ടെലിവിഷൻ ചാനൽ റേറ്റിംഗുകളിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഒരു മലയാള ടെലിവിഷൻ ചാനൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിലെ (BARC) ഉദ്യോഗസ്ഥന് കൈക്കൂലി നൽകി റേറ്റിംഗിൽ തിരിമറി നടത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എൽ.മുരുകൻ ലോക്‌സഭയിൽ അറിയിച്ചു
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, വിഷയത്തിൽ ഫയൽ ചെയ്ത എഫ്‌ഐആറിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള പ്രാഥമിക റിപ്പോർട്ട് കേരളാ ഡിജിപിയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ടിവി റേറ്റിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി






