കൊച്ചി : റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജ(70)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിൽ രക്തം വാർന്ന് കിടക്കുകയായിരുന്നു .മൃതദേഹം നിറയെ മുറിവുകളുണ്ടെന്ന് പൊലീസ് പറയുന്നു .ഭർത്താവിന്റെ മരണശേഷം തനിച്ചായ വനജയ്ക്ക് കൂട്ടുകിടക്കാൻ രാത്രി ഒമ്പതരയോടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത് .മൃതദേഹത്തിനരികിൽ നിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്.






