പത്തനംതിട്ട: സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം കൂടിയാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും.
പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ബന്ധങ്ങള്‍ പുതുക്കിയും ഒത്തുകൂടാനുമുള്ള അവസരം ക്രിസ്മസ് ദിനം നൽകുന്നു. ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും, പാതിര കുര്‍ബാനയും നടന്നു.






