Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsKottayamവാഴൂർ പള്ളി...

വാഴൂർ പള്ളി വലിയ പെരുന്നാൾ പ്രദക്ഷിണം 28ന്

കോട്ടയം : വാഴൂർ പള്ളിയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള വലിയ പ്രദക്ഷിണം ഞായറാഴ്ച നടക്കും. 28 – ന് രാവിലെ  8 ന് വിശുദ്ധ കുർബാന ഫാ. കുറിയാക്കോസ് മാണി കന്നുകുഴിയിൽ, വൈകിട്ട് 5.30 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയെ പള്ളിയുടെ പ്രധാന കവാടത്തിൽ സ്വീകരിക്കും.

തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാനമസ്കാരം ,വലിയ പെരുന്നാൾ സന്ദേശം ഫാ. അനൂപ് ഏബ്രഹാം മാനേജർ പാമ്പാടി മാർ കുറിയാക്കോസ് ദയറാ, വൈകിട്ട് 7.30 ന് വൈദികരുടെ കബറിങ്കലും സെമിത്തേരിയിലും പ്രത്യേക പ്രാർത്ഥന. 8 ന് ചരിത്രപ്രസിദ്ധമായ വലിയ പ്രദക്ഷിണം. 9:30 ന് പരിശുദ്ധ കാതോലിക്കാ ബാവാ ശ്ലൈഹിക വാഴ്വ് നൽകും.

പ്രധാന ദിനമായ 29 -ന് 7ന് പ്രഭാത നമസ്കാരം 8 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന 9 ന് പെരുന്നാൾ സന്ദേശം, പെരുന്നാൾ പ്രദക്ഷിണം 10 ന് മാർ ഗ്രിഗോറിയോസ് കുരിശിങ്കലേക്ക് പ്രദക്ഷിണം, ശ്ലൈഹിക വാഴ് വ് ,നേർച്ച വിതരണം സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്മ’യിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്:  നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും

കൊച്ചി: മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക്  മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തും.  ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തിലാണ്  ധാരണ. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറല്‍ ബോഡി...

ഇന്ന് അതിശക്തമായ മഴ : 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.4 ജില്ലകളിൽ റെഡ് അലർട്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്...
- Advertisment -

Most Popular

- Advertisement -