തിരുവനന്തപുരം : പുനർജനി പദ്ധതിയിൽ മണപ്പാട്ട് ഫൗണ്ടേഷനും അതിന്റെ സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് ശുപാർശ. ഫൗണ്ടേഷനും ചെയര്‍മാന്‍ അമീര്‍ അഹമ്മദിനും എതിരെ അന്വേഷണം വേണമെന്നാണ് വിജിലൻസ് ശുപാർശ. എഫ്സിആർഎ നിയമപ്രകാരമാണ് സിബിഐ അന്വേഷണം വിജിലൻസ് ശുപാർശ ചെയ്തത് .
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നൽകിയ വാർത്ത ഇന്നലെ പുറത്തു വന്നിരുന്നു.പ്രളയ ദുരാതാശ്വാസ പ്രവർത്തനത്തിനുവേണ്ടി യുകെയിൽ നിന്ന് പുനർജനിക്കായി ഫണ്ട് വന്നിരുന്നത് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കായിരുന്നു. വിദേശഫണ്ട് സ്വീകരിച്ചതിന്റെ രേഖകള്‍ മണപ്പാട് ഫൗണ്ടേഷന്‍ സൂക്ഷിച്ചിട്ടില്ലെന്നും എഫ്‌സിആര്‍എ നിയമലംഘനം നടന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന് പുറമേ മണപ്പാട് ഫൗണ്ടേഷനെതിരെയും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനെതിരെയും സിബിഐ അന്വേഷണം നടത്തണം എന്ന് വിജിലൻസ് ശുപാർശ നൽകിയിരിക്കുന്നത്.






