വാഷിംഗ്‌ടൺ : ഗ്രീൻലാൻഡ് പിടിച്ചടക്കാൻ സൈനിക നടപടി ഉൾപ്പെടെ ആലോചിക്കുന്നതായി അമേരിക്ക. നാറ്റോ സഖ്യരാജ്യമായ ഡെൻമാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണപ്രദേശവും ലോകത്തെ ഏറ്റവും വലിയ ദ്വീപുമാണ് ഗ്രീൻലാൻഡ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട് ഗ്രീൻലാൻഡ് തങ്ങൾക്ക് വേണമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പലതവണ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഗ്രീൻലൻഡിനു വേണ്ടി ഡെന്‍മാര്‍ക്കിനെ പിന്തുണച്ച് യുകെ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങൾ രംഗത്തെത്തി. വെനസ്വേലയിലെ കടന്നുകയറ്റത്തിനു പിന്നാലെയാണു ഗ്രീൻലൻഡ് അമേരിക്കയുടേതാണെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചത് .






