തിരുവല്ല: മനുഷ്യൻ പ്രകൃതിയോട് ചേർന്ന് നിൽക്കുവാനും മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുവാനും പുഷ്പോൽസവം പോലെയുള്ള മേളകൾ വഴി സാധിക്കുമെന്ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. പുഷ്പോൽസവത്തോട് അനുബനിച്ചുള്ള സാംസ്കാരിക കൂട്ടായ്മ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലാന്റ് റിഫോഴ്സ് റിവ്യൂ ബോർഡ് ഡയറക്ടർ ജിജി വട്ടശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്വാമി നിർവിണ്ണാനന്ദ, ഇമാം നൗഫൽ ഹൂസ്നി, അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. ആർ. സനൽകുമാർ, കെ.ആർ. പ്രതാപചന്ദ്രവർമ്മ, ജോജി പി.തോമസ്, തോമസ് വർഗീസ്, ബിജോ വട്ടശ്ശേരിൽ, സപ്രു ടി.തോമസ്, മാർത്ത ജോൺ, ശാന്താ ജോർജ് എന്നിവർ പ്രസംഗിച്ചു.






