പത്തനംതിട്ട: ശബരിമല മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നുവെന്ന് പരാതി. സംവിധായകന്‍ അനുരാജ് മനോഹരന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ആണ് പരാതിയിൽ ഉയരുന്നത്. പരാതി ലഭിച്ചതായും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വം പ്രസിഡന്റെ കെ ജയകുമാര്‍ പറഞ്ഞു.
എന്നാല്‍ ഷൂട്ടിങ് നടന്നത് പമ്പയിലാണെന്നും എഡിജിപി എസ് ശ്രീജിത്ത് ആണ് അനുമതി നല്‍കിയതെന്നുമാണ് സംവിധാകന്റെ വാദം. നരിവേട്ട ചിത്രത്തിന്റെ സംവിധായകനാണ് അനുരാജ് മനോഹര്‍. പമ്പ പശ്ചാത്തലമാക്കി സിനിമ ചെയ്യുന്നുണ്ടെന്നും അതിന് മകരവിളക്ക് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന ഭാഗത്ത് ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം.
അപ്പോള്‍ തന്നെ അനുമതി നിഷേധിച്ചിരുന്നതായും ജയകുമാര്‍ പറഞ്ഞു. സന്നിധാനത്ത് സിനിമ ഷൂട്ട് ചെയ്യാന്‍ ഹൈക്കോടതി വിലക്ക് ഉണ്ടെന്നും മാത്രമല്ല മകരവിളക്ക് ദിവസം ഷൂട്ടിങ് നടത്തുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ ഇതിന് ശേഷം സിനിമയുടെ ഷൂട്ടിങ് നടത്തിയെന്നാണ് ദേവസ്വം പ്രസിഡന്റ് കെ ജയകുമാറിന് പരാതി ലഭിച്ചത്.
ദേവസ്വം പ്രസിഡന്റ് അനുമതി നിഷേധിച്ചിട്ടും ഷൂട്ടിങ് നടത്തിയെന്നായിരുന്നു പരാതി. തുടര്‍ന്ന് കെ ജയകുമാര്‍ അന്വേഷണത്തിന് ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.






