Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsനവജാതശിശുവിനെ  ഉപേക്ഷിക്കപ്പെട്ട...

നവജാതശിശുവിനെ  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവല്ല: കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള ജയരാജന്റെ തട്ടുകടയിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

കടയുടമ  രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കട തുറക്കാനായി ലൈറ്റിട്ടപ്പോള്‍ കുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് നോക്കിയത്. ഉടൻ തന്നെ അയൽവാസികളെ വിളിച്ചു പറയുകയും അയൽവാസി കൊച്ചുമകൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നും കടയുടമ ജയരാജൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം : കോളേജ് ഉടമയുടേതെന്ന് സംശയം

തിരുവനന്തപുരം : നെടുമങ്ങാട് എൻജിനീയറിങ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളജ്...

മണ്ഡലകാലം: കാനന പാതയിൽ തീർഥാടകരുടെ എണ്ണം 35000 കടന്നു

ശബരിമല : മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35000 ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേർ കാനന പാത...
- Advertisment -

Most Popular

- Advertisement -