തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്തിൽ നടക്കുന്ന പുഷ്പോൽസവത്തിന് തിരക്കേറി വരുന്നു. ഒരു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഒരു കുടകീഴിൽ ലഭിക്കുന്ന സ്റ്റാളുകൾ, രൂചി വിഭവങ്ങളുടെ വൈവിധ്യമായ ഭക്ഷണ സ്റ്റാളുകൾ എന്നിവ മേളയെ വ്യത്യസ്തമാക്കുന്നു.
കലാസന്ധ്യ നഗരസഭ ചെയർപേഴ്സൺ ലേഖ എസ് ഉൽഘാടനം ചെയ്തു. സൊസൈറ്റി വൈസ് ചെയർമാൻ മോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലന്മാരായ ഷീലാ വർഗീസ്, ബിന്ദു ജേക്കബ്, ജോബി പി. തോമസ്, എം.എം പോത്തൻ, കെ.ഒ മാത്യു, സിബിൻ ഏബ്രഹാം, സൂസൻ ജിജി വട്ടശ്ശേരിൽ, ബീനാ ബിജോ, ലതാ ജോർജ് എന്നിവർ പ്രസംഗിച്ചു.






