തിരുവല്ല: മധ്യതിരുവിതാംകൂറിലെ സാംസ്കാരിക ഉത്സവമായി പുഷ്പമേള മാറിയെന്നും വൈവിധ്യങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് തീർത്തെടുത്ത വർണ്ണവസന്തമാണിതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ – വിദ്യാഭ്യാസ – ആത്മീയ മേഖലയിൽ തിരുവല്ലയിൽ ഉണ്ടായ പുരോഗതിക്ക് കാരണം ഒരുമയോടെ ചേർന്നുള്ള പ്രവർത്തനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പുഷ്പോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനവും അനുമോദന യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രസിഡൻ്റ് അഡ്വ. കെ. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണമല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ജനറൽ കൺവീനർ ജൂബി പീടിയേക്കൽ, ട്രഷറർ ഷാജി തിരുവല്ല, നഗരസഭാ കൗൺസിലന്മാരായ അഡ്വ. ജെനു മാത്യു, മിനു ജോബി പീടിയേക്കൽ, സൊസെറ്റി അംഗങ്ങളായ കൊച്ചുമോൾ പ്രദീപ്, സുനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.






