തിരുവല്ല: വ്യത്യസ്തമാർന്ന കാഴ്ചകൾ ഒരുക്കി നഗരസഭാ മൈതാനത്തിൽ പുഷ്പോത്സവം പുരോഗമിക്കുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ വർണ്ണത്തിലും നിറത്തിലുമുള്ള ചെടികൾക്കും പൂക്കൾക്കും പുറമേ പച്ചക്കറികൾ കൊണ്ട് പല തരത്തിലുള്ള പക്ഷികളെ നിർമ്മിച്ച് വച്ചിരിക്കുന്നത് ശ്രദ്ധേയമായി.
നാടൻ മിഠായികൾ, കോഴിക്കോടൻ ഹൽവാ, ഒരു വീടിന് ആവശ്യമായ സാധന സാമഗ്രികൾ, വിവിധയിനം വിത്തുകൾ, ജീവിതശൈലി ഉപകരണങ്ങൾ തുടങ്ങിയവ ഇവിടെ ലഭിക്കുന്നു. കലാസന്ധ്യ രാജു ഏബ്രഹാം എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോയി ജോൺ നാടാവള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ ബെനാമ്യൻ മുഖ്യപ്രഭാഷാണം നടത്തി. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ്, പുരോഗമന കല സാഹിത്യ സമിതി സെക്രട്ടറി സുധീഷ് വെൺപാല, ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.സി.എൻ പ്രേംകുമാർ, ട്രാവൻകൂർ ക്ലബ് പ്രസിഡൻ്റ് ഡോ. കെ.ജി സുരേഷ്, ട്രഷറാർ ഷാജി തിരുവല്ല, പബ്ളിസിറ്റി കൺവീനർ ജോജി പി. തോമസ്, ബിനു കുര്യൻ, അഡ്വ. നിഷാദ് തങ്കപ്പൻ, പി.കെ ശശിധരൻ പിളള, മെറീസ തോമസ് എന്നിവർ പ്രസംഗിച്ചു.






