തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും.
ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍, ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പുതിയ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള പരിഷ്‌കരണം അടക്കം ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ക്ഷമ പെന്‍ഷന്‍ അടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മാത്രമാണ് തടസമെന്നാണ് ധനവകുപ്പ് പറയുന്നത്.






