Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോർഡിന്...

ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി

തിരുവനന്തപുരം :തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ  പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി.ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. നിവേദ്യ സമർപ്പണത്തിലും ഭക്തർക്ക് നൽകുന്ന അർച്ചന പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കുന്നതാണ് ഒഴിവാക്കിയിട്ടുള്ളത്. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും.

പൂജയ്‌ക്ക് ഉപയോ​ഗിക്കുന്നതിൽ നിന്നും അരളിപ്പൂ വിലക്കിയിട്ടില്ല. പുഷ്പാഭിഷേകം, നിറമാല എന്നിവയ്‌ക്കായി അരളിപ്പൂ ഉപയോ​ഗിക്കുന്നതും വിലക്കിയിട്ടില്ല. നിവേദ്യ സമർപ്പണത്തിനു ഭക്തർ തുളസി, തെച്ചി,ജമന്തി ,മുല്ല ,റോസാപ്പൂവ് എന്നിവയാണു നൽകേണ്ടത്.അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ബോർഡിൻറെ തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: പോലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷന്‍ മുതല്‍ കൈതവന ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ഇന്നു(09)മുതല്‍ ആരംഭിക്കും. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് ടാറിങ് നടക്കുക. അതിനാല്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത : 4 ജില്ലകളിൽ ഓറഞ്ച് അലെർട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത .കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ആലപ്പുഴയിലും എറണാകുളം മുതൽ മലപ്പുറം...
- Advertisment -

Most Popular

- Advertisement -