Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryസെന്റ് ചാവറ...

സെന്റ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം

ചങ്ങനാശ്ശേരി : കലയുടെ ആവേശം പ്രേക്ഷകരിലുണർത്തി സെന്റ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം പുരോഗമിക്കുന്നു. ആറാം ദിനമായ ഇന്നലെ തിരുവനന്തപുരം സൗപർണികയുടെ മണികർണിക അരങ്ങേറി. ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന് ചരിത്രം അടയാളപ്പെടുത്തിയ ത്സാൻസി റാണിയെന്ന മണികർണ്ണികയുടെ ധീരോദാത്തമായ പോരാട്ടം അരങ്ങിൽ മറ്റൊരു ഇതിഹാസമാകുന്ന ആവിഷ്കാരമാണ് കാഴ്ചക്കാർക്കുമുന്നിൽ ഒരുങ്ങിയത്.

കലാ സാഹിത്യ വേദി സെക്രട്ടറി എം.എ. ആൻ്റണി ചടങ്ങിന് സ്വാഗതം ആശംസിച്ചു. കളത്തിൽ കൃഷ്ണ ഭവൻ, അന്തരിച്ച സുദീപിൻ്റെ സ്മരണാർത്ഥം മാതാവ് യമുനാ മാധവൻ പിള്ള ഏർപ്പെടുത്തുന്ന ഗാനദീപം അവാർഡ് ദാനവും നടന്നു. യുവ ഗായക പ്രതിഭ ഫ്ലവേഴ്സ് സ്റ്റാർ സിംഗർ ഫെയിം ബെവൻ ബിജു അവാർഡ് ഏറ്റു വാങ്ങി. പനാമ ജോസ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. കലാ സാഹിത്യ വേദി അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മ്യാൻമർ ഭൂകമ്പത്തിൽ മരണം 150 കടന്നു

നേപ്യിഡോ : മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ 150 ലേറെ ആളുകൾ മരിച്ചു.മ്യാൻമറിൽ മാത്രം 144 പേർ മരിച്ചു.മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്.ഒട്ടേറെ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും...

വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍

കൊച്ചി : വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീൽ സമർപ്പിച്ചു .ഹർജി കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് ​ഗ്രീഷ്മ ആവശ്യപ്പെടുന്നത്.നിലവില്‍...
- Advertisment -

Most Popular

- Advertisement -