Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorകേക്ക് കഴിച്ചതിനെ...

കേക്ക് കഴിച്ചതിനെ തുടർന്ന് വയോധികൻ മരിച്ചുവെന്ന് ആരോപണം ; കല്ലറ തുറന്ന് പോസ്‌റ്റുമോർട്ടം നടത്തി

ചെങ്ങന്നൂർ : വയോധികന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിന് പിന്നാലെ കല്ലറ തുറന്ന് പോസ്‌റ്റുമോർട്ടം നടത്തി .പുലിയൂർ സ്വദേശി യേശുദാസിന്റെ(74) മരണത്തിലാണ് പരാതി ഉയർന്നത്.ഹോംനേഴ്സ് വീട്ടിൽ വച്ച് നൽകിയ കേക്ക് കഴിച്ചതിനെ തുടർന്ന് യേശുദാസ് ബോധരഹിതനായെന്നും പിന്നീട് മരിച്ചു എന്നുമാണ് പരാതി.

മാർച്ച് 20ന് മരിച്ച യേശുദാസിന്റെ സംസ്കാരം മാർച്ച് 24നാണ് പുലിയൂർ ഓർത്തഡോക്സ് പള്ളിയിൽ നടത്തിയത്.മരണത്തിൽ ദുരൂഹതാരോപിച്ച് മകൾ ബിൻസിയും മരുമകളും ലീനയുമാണ് പരാതി നൽകിയത്. മകളും മരുമകളും വിദേശത്താണ്. വീട്ടിൽ വെച്ച് അവശനിലയിലായ യേശുദാസ് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചുവെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല.വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ സംശയം. യേശുദാസിന്റെ സ്വത്ത് വകകൾ സഹോദരൻ തട്ടിയെടുത്തതായും മരുമകൾ ലീന ആരോപിക്കുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ ആയില്യം പൂജ മഹോത്സവം സമാപിച്ചു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. ക്ഷേത്രത്തിലെ നാഗരാജാവിനും നാഗയക്ഷിക്കും മുന്നിൽ നടന്ന സവിശേഷമായ പൂജാകർമ്മങ്ങളിലും  ചടങ്ങുകളിലും പങ്കെടുത്തു പ്രാർത്ഥിക്കാൻ പുലർച്ചെ മുതൽ നൂറുകണക്കിന് ഭക്തജനങ്ങളാണ്...

കീം-2025 കോഴ്സ് പ്രവേശനം : മാർച്ച് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : 2025-26 വർഷത്തെ കേരള എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് (കീം 2025) പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 10 വരെ സമർപ്പിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ,...
- Advertisment -

Most Popular

- Advertisement -