Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeHealthഡെങ്കിപ്പനി :...

ഡെങ്കിപ്പനി : പ്രതിരോധിക്കാം

പത്തനംതിട്ട : ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കും. “സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ജനുവരി മുതൽ തന്നെ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, പ്ലാൻ്റേഷൻ മേഖലകൾ, കൈതച്ചക്ക – കമുകിൻ തോട്ടങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ, വീടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികളുടെ അടിയിലെ പാത്രം എന്നിവയാണ് പ്രധാന ഉറവിടങ്ങൾ.

ആഴ്ചതോറും ഡ്രൈ ഡേ ആചരിച്ച് വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. പറമ്പിൽ അലക്ഷ്യമായി കിടക്കുന്ന തൊണ്ടുകൾ, ചിരട്ടകൾ, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബക്കറ്റുകൾ, കളിപ്പാട്ടങ്ങൾ, മുട്ടത്തോട്, ടാർപോളിൻ ഷീറ്റുകൾ, പൊട്ടിയ പാത്രങ്ങൾ, റഫ്രിജറേറ്ററിൻ്റെ അടിയിലെ ട്രേ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. കൊതുകുജന്യ രോഗങ്ങളെ നേരിടാൻ വീടിൻ്റ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദ്ദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടണം. നേരത്തെയുള്ള രോഗ നിർണയവും ചികിത്സയും വഴി രോഗo ഗുരുതരമാകുന്നത് തടയാൻ കഴിയും.

ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയുമകത്ത് കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് ഡെങ്കിപ്പനി പ്രതിരോധത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സത്യഗ്രഹ സമരം നടത്തി

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൽ സത്യഗ്രഹ സമരം നടത്തി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി : രോഗിയും ഡോക്ടറും കുടുങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി.സ്ട്രക്ച്ചറിലായിരുന്ന രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്.ലിഫ്റ്റ് ഉളളിൽ നിന്നും...
- Advertisment -

Most Popular

- Advertisement -