Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeEdathuaവിവാഹദിവസം മലയാളി...

വിവാഹദിവസം മലയാളി വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു ; വരനും പൈലറ്റും മരിച്ചു

എടത്വ : വിവാഹ ദിനത്തില്‍ ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റായ മലയാളി യുവാവും ഹെലികോപ്റ്റര്‍ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു.തലവടി സ്വദേശി വധു അത്ഭുതകരമായി രക്ഷപ്പെട്ടു.മൂവാറ്റുപുഴ സ്വദേശികളായ ഫിജി – ഫേബ ദമ്പതികളുടെ മകൻ ഡേവ് ഫിജിയാണ് മരിച്ചത്.

വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാര്‍ സഞ്ചരിച്ച റോബിന്‍സണ്‍ ആര്‍66 ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തലവടി ചുടുക്കാട്ടിൽ ജെസവിൻ വില്ലയിൽ സാം ഉമ്മൻ , ഷീല സാം ദമ്പതികളുടെ മകളായ വധു ജെസ്‌നി ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപമുള്ള വിജനമായ വനപ്രദേശത്താണ് ഹെലികോപ്റ്റര്‍ പതിച്ചത്.

അപകടത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടവും യുഎസ് ഫെഡറല്‍ ഏജന്‍സികളും സംയുക്തമായ അന്വേഷണം ആരംഭിച്ചു. അന്തരീക്ഷത്തിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും മോശം കാലാവസ്ഥയുമാണ് ഹെലികോപ്റ്റര്‍ തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് സ്കൂൾബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു : വിദ്യാർഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം .കുട്ടികളുമായി പോയ ബസ്...

കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
- Advertisment -

Most Popular

- Advertisement -