Tuesday, August 4, 2026
No menu items!

subscribe-youtube-channel

HomeNewsകാലവർഷ മുൻകരുതൽ:...

കാലവർഷ മുൻകരുതൽ: ജില്ലയിൽ കൺട്രോൾ റൂം തുറന്നു

പത്തനംതിട്ട: കാലവർഷം കേരളത്തിൽ രണ്ടുദിവസത്തിനകം സജീവമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസി ന്റെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ മുഴുവൻ സമയ – കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ 0468 2222600, 9497960963,9497908045 എന്നിവയാണ്. മഴക്കെടുതി,  മണ്ണിടിച്ചിൽ,  വെള്ളപ്പൊക്കം തുടങ്ങിയ ഏത് അടിയന്തര സാഹചര്യങ്ങളിലും പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിലേക്ക് ബന്ധപ്പെട്ട്  പോലീസ് സഹായം ആവശ്യപ്പെടാവുന്നതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൂടാതെ 112 എന്ന പോലീസിന്റെ എമർജൻസി നമ്പറിലും സഹായം ആവശ്യപ്പെടാമെന്നും, ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ കൺട്രോൾ റൂമുമായി പ്രവർത്തനം ഏകോപിപ്പിച്ച് അത്യാവശ്യഘട്ടങ്ങളിൽ അടിയന്തര സഹായം ഉടൻ ഉറപ്പാക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി ഇല്ല : സുപ്രീം കോടതി

ന്യൂഡൽഹി : ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി സുപ്രീംകോടതി ഭരണഘടന ബെഞ്ച്. ഇതു സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ ‘പ്രസിഡൻഷ്യൽ റഫറൻസിലാണ്’ സുപ്രീം...

ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ

തിരുവനന്തപുരം : സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം...
- Advertisment -

Most Popular

- Advertisement -