Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വര്‍ണക്കൊള്ള...

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. ഇന്ന്  ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഉച്ചയ്ക്ക് ശേഷം ആണ് നടപടി സംബന്ധിച്ച് ചർച്ചയും തീരുമാനവും ഉണ്ടായത്.

പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ചില അംഗങ്ങളുടെ വാദം യോഗം മുഖവിലയ്ക്ക് എടുത്തില്ല. എത്ര കാലത്തേക്കാണ് നടപടി എന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല.  സമ്മർദത്തിന് വഴങ്ങിയാണ് നടപടി ലഘൂകരിച്ചതെന്നാണ് സൂചന.

ഡോ. തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടി എടുത്തത്. നടപടി സസ്പൻഷനിൽ ഒതുക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ പത്മകുമാർ നടത്തിയ തുറന്നു പറച്ചിലിൻ്റെ അടിസ്ഥാനത്തിലാണെന്നാണ് കരുതുന്നത്.

നടപടി വരുന്ന പക്ഷം മറ്റു പലതും തുറന്നു പറയേണ്ടി വരുമെന്ന് പത്മകുമാർ കഴിഞ്ഞ ദിവസം അടുത്ത സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു.  സസ്‌പെൻഷനിൽ നടപടി ഒതുങ്ങിയതോടെ വരും ദിവസങ്ങളിൽ അടുത്ത തുറന്ന പറച്ചിലിന് അദ്ദേഹം മുതിരുമോ എന്നാണ് പാർട്ടി അണികൾ ചെവിയോർക്കുന്നത്.

കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയായാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരുന്ന എ. പത്മകുമാറിനെ കഴിഞ്ഞ നവംബർ 20 ന് പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്തത്. പത്മകുമാറിൻ്റെ അറിവോടെ ആയിരുന്നു സ്വർണ കവർച്ച നടന്ന തെന്നായിരുന്നു എസ് ഐ ടി യുടെ കണ്ടെത്തൽ. 90 ദിവസത്തിന് ശേഷം സ്വാഭാവിക ജാമ്യത്തിൽ പത്മകുമാർ പുറത്തിറങ്ങുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി

തിരുവല്ല : തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. വള്ളംകുളം നാഷണൽ സ്കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കവിയൂർ ഭാഗത്തേക്ക് വിദ്യാർഥികളുമായി...

ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റ്

ആലപ്പുഴ : 2026-ലെ സർവ്വോദയപക്ഷം  പ്രമാണിച്ച്   ഫെബ്രുവരി ഒമ്പത് മുതൽ 14 വരെയുള്ള ആറ് പ്രവൃത്തി ദിവസങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം പ്രത്യേക സർക്കാർ റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ...
- Advertisment -

Most Popular

- Advertisement -