Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവകുപ്പ് വിഭജനം...

വകുപ്പ് വിഭജനം നീളുന്നു ; തർക്കം ഫിഷറീസിൽ

തിരുവനന്തപുരം : സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം ആയില്ല.ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ് പ്രധാന തർക്കം .ഉന്നതവിഭ്യാഭ്യാസം കോൺഗ്രസും പൊതുവിദ്യാഭ്യാസം ലീഗും ഏറ്റെടുക്കാനുമായിരുന്നു ധാരണ.ഉന്നതവിദ്യാഭ്യാസം നൽകുമ്പോൾ ഫിഷറീസ് വകുപ്പ് അധികമായി നൽകണമെന്നാണ് ലീഗിന്റെ ആവശ്യം.എന്നാൽ ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു.

ഫിഷറീസ് വകുപ്പ് ആ മേഖലയിലുള്ളവരെക്കുറിച്ച് അറിവും പരിചയവുമുള്ളവർക്ക് നൽകണമെന്ന ആവശ്യമാണ് ലത്തീൻ വിഭാഗം മുന്നോട്ടുവെച്ചിട്ടുള്ളത് .അതനുസരിച്ച് ഫിഷറീസ് ഷിബു ബേബി ജോണിനു നൽകിയാൽ അദ്ദേഹത്തിന് നിശ്ചയിച്ച വനംവകുപ്പ് മാറേണ്ടിവരും. ജലവിഭവവകുപ്പിനൊപ്പം രജിസ്‌ട്രേഷൻ വകുപ്പുകൂടി വേണമെന്ന ആവശ്യം കേരള കോൺഗ്രസും മുന്നോട്ടു വെക്കുന്നുണ്ട്. ഇത്തരത്തിലുള്ള തർക്കങ്ങൾ കാരണമാണ് വകുപ്പ് വിജ്ഞാപനം വൈകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷന്‍ തൂഫാന്‍: മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ച് മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി. ഇത് സംബന്ധിച്ചുള്ള കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന്റെ മേല്‍നോട്ടത്തിന് സ്‌പെഷല്‍ ഓഫീസര്‍ ഐജി...

യു ഡി എഫ് പ്രതിഷേധ മാർച്ച്‌ നടത്തി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി നഗര സഭയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ യു ഡി എഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരിശുമ്മൂട്ടിൽ നിന്നും നഗരസഭയിലേയ്ക്ക് മാർച്ച് നടത്തി. മാർച്ച്‌ കുരിശുമ്മൂട്ടിൽ കെ പി സി...
- Advertisment -

Most Popular

- Advertisement -