Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiമലയിടംതുരുത്തിലെ തർക്കഭൂമി...

മലയിടംതുരുത്തിലെ തർക്കഭൂമി താമസക്കാരെ  കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കി സർക്കാർ

കൊച്ചി:  ജനകീയ പ്രതിരോധത്തിനും രാഷ്ട്രീയ വിവാദങ്ങള്‍ക്കുമൊടുവില്‍ എറണാകുളം മലയിടംതുരുത്തിലെ തർക്കഭൂമിയിലുള്ള താമസക്കാരെ അടിയന്തരമായി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കി സർക്കാർ. പ്രദേശത്ത് നിലനില്‍ക്കുന്ന കടുത്ത ജനവികാരവും പ്രതിഷേധവും കണക്കിലെടുത്ത് മന്ത്രി റോജി എം. ജോണിൻ്റെ നേതൃത്വത്തില്‍ നടത്തിയ അടിയന്തര ചർച്ചയിലാണ് നിർണായക തീരുമാനം ഉണ്ടായത്.

സർക്കാർ തിങ്കളാഴ്ച നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ചർച്ചയില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശപ്രകാരം കുടിയിറക്കല്‍ നടപടികള്‍ ഇന്ന് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്.

ഇതിനായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്തെത്തുമെന്നാണ് വിവരം. പോലീസിൻ്റെ ഭാഗത്ത് നിന്ന് ബലപ്രയോഗം ഉണ്ടാകില്ലെന്നും മന്ത്രി താമസക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അഭിഭാഷക കമ്മീഷൻ വന്നാല്‍, പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൻറെ ആരോഗ്യ മേഖലയെ തകർത്ത് നാമാവശേഷം ആക്കിയ മന്ത്രി വീണാ ജോർജ്ജ് രാജി വയ്ക്കണം -ബിജെപി

പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജി വയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വീണ ജോർജ്ജിന്റെ...

കേരളത്തിനുള്ള ₹ 145.60 കോടി ഉൾപ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ₹ 5858.60 കോടി അനുവദിച്ചു

ന്യൂഡൽഹി : പ്രളയം ബാധിച്ച കേരളമുൾപ്പെടെയുള്ള 14 സംസ്ഥാനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ...
- Advertisment -

Most Popular

- Advertisement -