Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകേരളത്തെ ക്ലീനാക്കാൻ...

കേരളത്തെ ക്ലീനാക്കാൻ യുവശക്തി മുന്നിട്ടിറങ്ങണം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: പകർച്ചവ്യാധികളുടെ പിടിയിലമരുന്ന നാടിനെ ശുചീകരിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസനം സംസ്ഥാന സർക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് നടപ്പാക്കിയ ഡ്രൈ ഡേ ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ.

ജാതി മത രാഷ്ട്രീയ ഭേദനമെന്യേ യുവശക്തി ഒരുമിച്ചാൽ കേരളം പകർച്ചവ്യാധികളിൽ നിന്ന് രോ​ഗമുക്തി നേടും. പരിസര മലിനീകരണവും, വെള്ളം കെട്ടിക്കിടക്കന്നതുമാണ് കൊതുകുജന്യരോ​ഗങ്ങൾ പടരാൻ കാരണം. പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണ്. ആ സൃഷ്ടിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് സഭാധ്യക്ഷൻ പറഞ്ഞു.

ഭദ്രാസന യുവജനപ്രസ്ഥാനം പുറത്തിറക്കുന്ന  “പരിസ്ഥിതിയെ പരിപാലിക്കാം ഡെങ്കിപ്പനിയെ തടയാം” എന്ന പ്രവർത്തന പദ്ധതിയുടെ ബുക്ക്‌ ലെറ്റ്‌ പരിശുദ്ധ കാതോലിക്കാ ബാവാ പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ ബേസിൽ ജോർജിന് നൽകി പ്രകാശനം ചെയ്തു. പിറമാടം പ്രത്യാശ ഭവനിൽ ചേർന്ന യോ​ഗത്തിൽ ഫാ.ബേസിൽ ജോർജ് അധ്യക്ഷത വഹിച്ചു.

ഫാ. ടോം ബേബി, ഡീക്കൻ മർക്കോസ് പുത്തൂരാൻ, യുവജന പ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി  എൽദോസ് ജോർജ്, ആൽഡ്രിൻ ബെന്നി,  ബേസിൽ സജി എന്നിവർ പ്രസംഗിച്ചു. സർക്കാരിന്റെയും പരിശുദ്ധ കാതോലിക്കാ ബാവായുടെയും ആഹ്വാനം ഏറ്റെടുത്ത് ഭദ്രാസനത്തിന്റെ എല്ലാം ദേവാലയങ്ങളിലും യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  നാളെ ( 21) ഡ്രൈ ഡേ ആചരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രശ്രീബലി ഉച്ചശ്രീബലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു : ആലംതുരുത്തി ഭഗവതിയുടെ ജിവിത പൂജ നടന്നു

തിരുവല്ല :  ചരിത്രപ്രസിദ്ധമായ ഉത്രശ്രീബലി ഉച്ചശ്രീബലി ആഘോഷങ്ങളുടെ ഭാഗമായി ഇടിഞ്ഞില്ലം  ആലംതുരുത്തി ക്ഷേത്രത്തിൽ ഭഗവതിയുടെ  ജിവിത പൂജിച്ചു. ഇന്ന് രാവിലെ 9.15 നും 10.15നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം  രക്ഷാധികാരികളായ  ഞാഴപ്പള്ളി ഇല്ലത്തെ...

ആശമാരുടെ സമരം 50ാം ദിനത്തിലേക്ക് : മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം തിങ്കളാഴ്ച അന്‍പതാം ദിവസത്തിലേക്ക് കടക്കുന്നു.സമരത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിൽ മുടി മുറിച്ചാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക.ഫെബ്രുവരി 10-ന്...
- Advertisment -

Most Popular

- Advertisement -