Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsമുത്തങ്ങ വധശ്രമക്കേസിൽ...

മുത്തങ്ങ വധശ്രമക്കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാലു പ്രതികൾക്ക് അഞ്ച് വർഷം തടവ്

വയനാട് : മുത്തങ്ങ സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാം, ശശിധരൻ എന്നിവരെ തട്ടിക്കൊണ്ട് പോകുകയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും പിഴയും കോടതി വിധിച്ചു. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപ്പുര, അനിൽകുമാർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

വനത്തിൽ അതിക്രമിച്ചുകയറൽ, കുറ്റകരമായ ഗൂഢാലോചന, പൊലീസുകാരെ പരുക്കേൽപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ ഉൾപ്പെടുത്തി ഒറ്റ കേസാക്കിയാണ് കോടതി കുറ്റപത്രം പരിഗണിച്ചത്.വധശ്രമം, ഗൂഢാലോചന തുടങ്ങിയവ ഉൾപ്പെടെ 16 കുറ്റങ്ങളിലായി ഇവർക്ക് 19 വർഷം കഠിനതടവും പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന കാരണത്താൽ 5 വർഷത്തെ ശിക്ഷ മാത്രം അനുഭവിച്ചാൽ മതിയാകും.

അതേസമയം ,കോൺസ്റ്റബിൾ കെ.വി.വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നാരായണീയ പാരായണത്തിൽ നിന്ന് മഹാസത്രത്തിലേക്ക്

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026ന്റെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. മഹാസത്രത്തിന് ഇനി എട്ട് ദിവസം മാത്രം ശേഷിക്കെ, ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ...

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച ; കെമിസ്ട്രി അധ്യാപകന്‍ പിടിയില്‍

ന്യൂഡൽഹി : നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും കെമിസ്ട്രി അധ്യാപകനുമായ പി വി കുൽക്കർണി ആണ് അറസ്റ്റിലായത്.നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് വേണ്ടി പരീക്ഷാ നടപടികളില്‍ പങ്കാളിയായിരുന്ന...
- Advertisment -

Most Popular

- Advertisement -