Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം  ജയിലിലടച്ചു

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറത്ത്  അറുകാലിക്കൽ പടിഞ്ഞാറ്   കുതിരമുക്ക്  ഉടയാൻവിള കിഴേക്കതിൽ വീട്ടിൽ  കെ ശ്യാംകുമാ (24)റിനെ കാപ്പാ  നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ഒരു വർഷത്തേക്ക്  ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ പ്രേം കൃഷ്ണൻ ആണ് കരുതൽ തടങ്കൽ  ഉത്തരവ് പുറപ്പെടുവിച്ചത്.
       
അടൂർ, കൊടുമൺ  പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം , മോഷണം  തുടങ്ങിയ പത്തോളം  ഗുരുതര കുറ്റകൃത്യങ്ങളിൽ  പ്രതിയാണ്.  കഴിഞ്ഞവർഷം  ഇയാളെ കാപ്പാ ചുമത്തി ആറുമാസം ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ പ്രതി, കാപ്പാ നടപടിപ്രകാരം ജയിലിലടക്കപ്പെട്ട  സഹോദരങ്ങളായ  അടൂർ ഇളമണ്ണൂർ മാരൂർ സൂര്യ ലാലിൻറെയും, ചന്ദ്രലാലിൻറെയും   വീട്ടിൽ വച്ച് കണ്ണൂർ കേളകം സ്വദേശിയായ മറ്റൊരു കാപ്പാ കേസ് പ്രതി ജെറിൽ പി ജോർജ്ജിനെ വധിക്കാൻ ശ്രമിച്ച കേസിൽ ജനുവരി 18 ന്  അറസ്റ്റിലായിരുന്നു.
     
കഴിഞ്ഞ വർഷം കാപ്പാ നടപടികൾക്ക് വിധേയരായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ്  പ്രതികൾ പരസ്പരം പരിചയപ്പെടുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇവർ മാരൂരിലുള്ള സൂര്യലാലിൻറെ വീട്ടിൽ ദിവസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. സാമ്പത്തികഇടപാടുകളുടെ പേരിൽ ഇവിടെ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതികളായ വിഷ്ണു വിജയനും, ശ്യാംകുമാറും, കാർത്തിക്കും  ചേർന്ന്  ജെറിലിനെ ക്രൂരമായി മർദിക്കുകയും ബ്ലേഡ് കൊണ്ട് ദേഹം മുഴുവൻ മുറിവേൽപ്പിക്കുകയും മറ്റും ചെയ്തു. ഈ കേസിൽ  അറസ്റ്റിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞു വന്ന ഇയാൾ മെയ്  പത്തിന് തീയതി ജയിൽ മോചിതനായി.  തുടർന്ന് ഒളിവിൽ പോയ ഇയാളെ ജില്ലാ കളക്ടറുടെ കാപ്പാ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടക്കുകയായിരുന്നു.
       
ജില്ലാ പോലീസ് മേധാവിയുടെ   നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ  അടൂർ പോലീസ് ഇൻസ്‌പെക്ടർ ആർ രാജീവ്, എസ് ഐ  എം പ്രശാന്ത്,  എസ് സി പി ഓമാരായ സൂരജ്, ശ്യാം കുമാർ, അൻസാജു, നിസ്സാർ എന്നിവരടങ്ങുന്ന സംഘമാണ്  നടപടികൾ സ്വീകരിച്ചത്. 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക് : സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു

തിരുവനന്തപുരം : ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മാനുഷിക പരിഗണന,...

സിയാച്ചിനില്‍ മഞ്ഞിടിച്ചില്‍ : മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡൽഹി : യുദ്ധഭൂമിയായ സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികർക്ക് വീരമൃത്യു. 12,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ബേസ് ക്യാമ്പിലേക്ക് ഹിമപാളികള്‍ അടർന്ന് വീഴുകയായിരുന്നു. ബേസ്‌ക്യാമ്പില്‍ ഉണ്ടായിരുന്ന മൂന്ന് സൈനികർ മഞ്ഞിനടിയില്‍ അകപ്പെട്ടുപോകുകയായിരുന്നു. വീരമൃത്യുവരിച്ചവരില്‍ രണ്ടുപേർ...
- Advertisment -

Most Popular

- Advertisement -