Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeBengaluruബെംഗളുരുവിൽ പ്രഭാത...

ബെംഗളുരുവിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ കാട്ടാനയുടെ കുത്തേറ്റ് മരിച്ചു

ബെംഗളൂരു : ബെംഗളുരുവിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ദൊഡ്ഡബെലെയാണ് സംഭവം. പുലർച്ചെ മകൾക്കൊപ്പം റോഡിലൂടെ നടക്കുന്നതിനിടെ 60 കാരനായ നാഗരാജുവിനെയാണ് ആന ആക്രമിച്ചത്.

വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റ് റോഡിൽ വീണ നാഗരാജുവിനെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു അപാർട്മെന്റിന്റെ മതിലും ആന തകർത്തിട്ടുണ്ട്. ആനയെ പിടിക്കാൻ വനംവകുപ്പ് ശ്രമിക്കുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ രണ്ടിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഹരിയാനയിൽ കോൺഗ്രസാണ് മുന്നിൽ.ജമ്മു മേഖലയില്‍ ബിജെപി മുന്നിലാണ്. എന്നാല്‍ കശ്മീര്‍ മേഖലയില്‍...

പത്തനംതിട്ടയിലെ അപകട മരണത്തിൽ ദുരൂഹത: കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായി സൂചന

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സംശയം .അമിത വേഗതയിൽ‌ എത്തിയ കാർ ലോറിയിൽ ഇടിപ്പിച്ചതായാണ് പൊലീസിന് നിഗമനം . തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ...
- Advertisment -

Most Popular

- Advertisement -