Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsചൂരൽമല വീട്...

ചൂരൽമല വീട് നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കും

തിരുവനന്തപുരം : മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കും. ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം നവംബർ 15നകം പൂർത്തിയാക്കാനും തീരുമാനിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, കെ.എം. ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നിർമാണം പൂർത്തിയാകുന്ന വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ വയനാട് ജില്ല കളക്ടർക്ക് നിർദേശം നൽകി. ദുരന്തബാധിതർക്ക് നിലവിൽ നൽകിവരുന്ന വാടകയും ഭക്ഷണ കൂപ്പണും തുടരും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്.എഫ്.ഐ.യുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്‌.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ പോലീസിനുനേരെ തിരിഞ്ഞു.പിന്നാലെ പൊലീസ് ലാത്തിവീശുകയായിരുന്നു.ലാത്തിച്ചാർജ്ജിൽ പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റു. 

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 19 ന് രാവിലെ എട്ടു മണി മുതല്‍ 20 ന് വൈകിട്ട് ആറ് മണി...
- Advertisment -

Most Popular

- Advertisement -