Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവാടകവീടിന് തീപിടിച്ച്...

വാടകവീടിന് തീപിടിച്ച് കോൺട്രാക്ടർ മരിച്ചു

കോട്ടയം : ഇറഞ്ഞാലിൽ വാടകവീടിന് തീപിടിച്ച് വീട് നിർമ്മാണ കോൺട്രാക്ടറായ തമിഴ്നാട് സ്വദേശി ശേഖർ (45) വെന്തുമരിച്ചു.ഇന്നലെ രാത്രി 11.30 ഒടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. വീടിന് തീപിടിച്ചത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് ശേഖറെ പുറത്തെത്തിച്ചത്.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന അദ്ദേഹത്തിന്റെ ബൈക്കും സ്കോർപ്പിയോ കാറും സ്റ്റാർട്ടാക്കിയ നിലയിലായിരുന്നു.മദ്യപാനിയായ ശേഖറും ഭാര്യയും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുള്ളതായും, ഇന്നലെ ഉച്ചയ്ക്കും വഴക്കുണ്ടായതിനെ തുടർന്ന് മാർത്താണ്ഡം സ്വദേശിനിയായ ഭാര്യ കുട്ടികളുമായി റാന്നിയിലുള്ള വസതിയിലേക്ക് പോയിരുന്നതായും നാട്ടുകാർ പറയുന്നു.

തീപിടുത്തത്തിന് യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോർക്കുളങ്ങര റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം:  ചിങ്ങവനം- ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലുള്ള മോർക്കുളങ്ങര റെയിൽ ഗേറ്റ് (ഗേറ്റ് നമ്പർ 42 ) 4-ന് രാവിലെ എട്ടു മുതൽ വൈകീട്ട്  ആറു വരെ അടിയന്തര അറ്റകുറ്റപ്പണികൾ  അടച്ചിടും. വാഹനങ്ങൾ മറ്റ് റോഡ് മാർഗം...

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ  70 വയസ്സ് കഴിഞ്ഞവരെ  പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് പുതിയ ദേവസ്വം തീരുമാനം. നിലവിൽ 60 വയസ്സുമുതലുള്ളവരേയും മുതിർന്ന പൗരരുടെ ദർശനവരിയിൽ പരിഗണിച്ചിരുന്നു....
- Advertisment -

Most Popular

- Advertisement -