Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമോഷണം പോയ...

മോഷണം പോയ പിക്കപ്പ് വാൻ അങ്കമാലിയിൽ കണ്ടെത്തി : ഒരാൾ അറസ്റ്റിൽ

കോട്ടയം: കുമാരനെല്ലൂർ മേൽപ്പാലത്തിനടിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. 320 ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച കാഞ്ചനഗർ പോലീസ് സംഘമാണ് പ്രതിയെ പിടികൂടി വാഹനം കണ്ടെത്തിയത്. കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് ആദിൽ (19) ആണ് അറസ്റ്റിലായത്. ഇയാളെ വീട്ടിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്.

ഓഗസ്റ്റ് 27-ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കോട്ടയം കുമാരനെല്ലൂർ മേൽപ്പാലത്തിനടിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ മോഷണം പോയത്. വാഹനത്തിൻ്റെ ക്യാബിനുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് പ്രതികൾ വാഹനം മോഷ്ടിച്ചു കൊണ്ടു പോയത്. സംഭവസ്ഥലത്തിൽ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ കണ്ടെത്തിയ പോലീസ് രണ്ടു പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

തുടർന്ന് ഗാന്ധിനഗർ പോലീസ് നടത്തിയ അന്വേഷണത്തിൽ വിവിധയിടങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് വാഹനം അങ്കമാലിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ജർലിൻ വി. സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഡാക് സംഘർഷം : കർഫ്യൂ പ്രഖ്യാപിച്ചു

ലേ : ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ആക്രമാസക്തമായതിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ നാലിൽ കൂടുതൽ ആളുകൾ കൂടരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാഭരണകൂടം അറിയിച്ചു. ലഡാക്കിൽ ഇന്നലെ...

പാലക്കാട് മുണ്ടൂരിൽ 61കാരനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട് ; പാലക്കാട് മുണ്ടൂരിൽ 61കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. വീടിന് പുറത്തിറങ്ങിയ കുമാരന് കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ആന...
- Advertisment -

Most Popular

- Advertisement -