പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് എത്തിയ പ്രതി, താനും ഇതേ തൊഴിൽ ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുകയായിരുന്നു. തുടർന്ന്, കൂടുതൽ കച്ചവടം ലഭിക്കുന്ന മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് ഇയാൾ പെൺകുട്ടികളെ തന്റെ കാറിൽ കയറ്റി കൊണ്ടുപോയി.
കാറിലെ യാത്രയ്ക്കിടെ പ്രതി പെൺകുട്ടികളെ ഉപദ്രവിക്കാനും ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കുകയും, അവരുടെ ശരീരത്തിൽ കയറി പിടിക്കുകയുമായിരുന്നു. ഇതിന് ശേഷം വെണ്ണിക്കുളത്ത് വെച്ച് ഇയാൾ യുവതികളെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. അവിടെ നിന്ന് പെൺകുട്ടികൾ കോയിപ്രം പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചെങ്കിലും, സംഭവം ആരംഭിച്ചത് പത്തനംതിട്ടയുടെ പരിധിയിലായതിനാൽ പോലീസ് ഇവരെ പത്തനംതിട്ടയിലേക്ക് മടക്കി അയച്ചു.
തുടർന്ന് പത്തനംതിട്ട പോലീസിൽ ഇവർ പരാതി നൽകുകയായിരുന്നു. പെൺകുട്ടികൾ നൽകിയ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.





