തിരുവല്ല: മഹാത്മാ ഗാന്ധിയുടെ 157-മത് ജന്മദിനം പെരിങ്ങര ടൌൺ കമ്മിറ്റിയുടെയും, ജവഹർ ബാൽമഞ്ജ് പെരിങ്ങര യൂണിറ്റിന്റെയും നേതൃത്വത്തിൽ കോസ്മോസ് ജംഗ്ഷനിൽ ആഘോഷിച്ചു. സാംസ്‌കാരിക സഹതി ജനറൽ സെക്രട്ടറി അഡ്വ.രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. വർധിച്ചു വരുന്ന വർഗീയതക്കും, അക്രമത്തിനു, അനീതിക്കും എതിരെ ജാഗ രുപരാകാനും, ഗാന്ധിജി യുടെ മുല്ല്യങ്ങൾ ഉയർത്തി പിടിച്ച് പോരാടാണമെന്നും അദ്ദേഹം പറഞ്ഞു.
ജിജി ചാക്കോ, ഗോപകുമാർ പെരിങ്ങര, കൃഷ്ണൻ കുട്ടി ഓട്ടത്തിൽ, മനോജ് കളരിക്കൽ, കാർത്തിക, സായസ് പിള്ള, ജോബിൻ, ജോസി മാത്യു, എബ്രഹാം മന്ത്രയിൽ എന്നിവർ പ്രസംഗിച്ചു.





