Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പഭക്തരുടെ 70...

അയ്യപ്പഭക്തരുടെ 70 ലധികം ഫോണുകൾ  വീണ്ടെടുത്ത് നൽകി പമ്പ പോലിസ്

പമ്പ: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരുടെ നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കുന്നതിനായി സെപ്റ്റംബർ മാസം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 8 സംസ്ഥാനങ്ങളിൽ നിന്നായി 70 ലധികം ഫോണുകൾ പമ്പ പോലീസ് കണ്ടെത്തി.

സി ഇ ഐ ആർ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തു ബ്ലോക്ക് ചെയ്തിരുന്ന ഫോണുകൾ ഉപയോഗിച്ചിരുന്ന ആളുകളെ ഫോൺ വഴി ബന്ധപ്പെട്ടും, നോട്ടീസ് നൽകിയും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പമ്പ പോലീസ് സ്റ്റേഷനിൽ  എത്തിച്ചശേഷം ഉടമസ്ഥന് പാഴ്സലായി അയച്ചു കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. 10 ലക്ഷത്തിലധികം മൂല്യമുള്ള ഫോണുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദി ന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട സൈബർ പോലീസ്  ഉദ്യോഗസ്ഥരും  പമ്പ പോലീസ് ഇൻസ്പെക്ടർ സി. കെ. മനോജിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ  ഇരുപതിലധികം പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഈ നേട്ടം കൈവരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ വയോജന സൗഹൃദ കൂട്ടായ്മയും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ കൂട്ടായ്മയും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ നിർവഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്  അധ്യക്ഷത...

എടപ്പാളിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്

മലപ്പുറം : കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്.പുലർച്ചെ 3 മണിയോടെ മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരിലാണ് അപകടം നടന്നത് .മാനന്തവാടിയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസും കാസർകോട്ടുനിന്ന്...
- Advertisment -

Most Popular

- Advertisement -