Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗം : ...

അംബായാഗം :  ഭദ്രദീപവുമായി കൊടുങ്ങല്ലൂരിൽ നിന്നുള്ള രഥയാത്ര റാന്നിയിലേക്ക് പുറപ്പെട്ടു

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന് തുടക്കം കുറിക്കുന്ന ഭദ്രദീപവുമായി കൊടുങ്ങല്ലൂരിൽ നിന്നുള്ള രഥയാത്ര റാന്നിയിലേക്ക് പുറപ്പെട്ടു. അംബായാഗത്തിനായി കൊളുത്താനുള്ള ഭദ്രദീപം കൊടുങ്ങല്ലൂർ കാവിലെ ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് കൊളുത്തി നൽകി യാത്രയ്ക്ക് തുടക്കമിട്ടു.

കൊടുങ്ങല്ലൂർ കോവിലകം സുരേന്ദ്രനാഥ വർമ്മ തമ്പുരാനിൽ നിന്നും ഭദ്രദീപം തോട്ടമൺകാവ് ദേവസ്വം വൈസ് പ്രസിഡന്റ് കെ.ജി. രാജീവ്, അംബായാഗം ഭാരവാഹികളായ അനീഷ് നായർ, ശ്രീജിത്ത് മന്ദിരം എന്നിവർക്ക് കൈമാറി. തുടർന്ന് ദീപവുമായി രഥയാത്ര റാന്നിയിലേക്ക് പുറപ്പെട്ടു. തോട്ടമൺകാവ് ദേവസ്വം വൈസ് പ്രസിഡന്റ് കെ.ജി. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രയിൽ പങ്കെടുക്കുന്നത്.കൊടുങ്ങല്ലൂരിൽ നിന്ന് ആരംഭിച്ച രഥയാത്ര ഇന്ന് തിരുവല്ലയിൽ എത്തി വിശ്രമിക്കും.
       
നാളെ പനയന്നാർകാവ് ദേവീക്ഷേത്രത്തിൽ നിന്നും മലയാലപ്പുഴ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന രണ്ട് രഥങ്ങൾ കൂടി യാത്രയിൽ ചേരും. വൈകിട്ട് 5ന് ഇട്ടിയപ്പാറയിൽ മൂന്ന് രഥങ്ങൾ സംഗമിക്കും.തുടർന്ന് 3 രഥങ്ങളും ഒരുമിച്ച് തോട്ടമൺകാവ് ദേവീക്ഷേത്രത്തിലേക്ക് നീങ്ങും.വാദ്യമേളങ്ങളുടെ അകമ്പടിയോടെയും വിവിധ നാടൻ കലാരൂപങ്ങളുടെ സാന്നിധ്യത്തോടെയും നടക്കുന്ന മഹാശോഭായാത്രയിൽ നിരവധി ഭക്തജനങ്ങൾ അണിനിരക്കും.

മൂന്ന് രഥങ്ങൾ ഒരിടത്ത് സംഗമിച്ച് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഈ യാത്ര അംബായാഗത്തിന്റെ വരവറിയിക്കുന്ന പ്രധാന ചടങ്ങായി മാറും. ഇട്ടിയപ്പാറയിൽ നിന്നുള്ള മഹാശോഭായാത്ര തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെത്തുന്നതോടെ അംബായാഗത്തിന്റെ അവസാനഘട്ട മുന്നൊരുക്കങ്ങൾക്ക് ആവേശമാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 ത്തോളം കലാപ്രതിഭകൾ പങ്കെടുക്കും. കൗമാര കലാമേളയുടെ ഉദ്ഘാടനം 14ന് രാവിലെ 10 മണിക്ക് തേക്കിൻക്കാട് മൈതാനിയിലെ...

Kerala Lotteries Results : 08-08-2024 Karunya Plus KN-534

1st Prize Rs.8,000,000/- PK 395751 (ALAPPUZHA) Consolation Prize Rs.8,000/- PA 395751 PB 395751 PC 395751 PD 395751 PE 395751 PF 395751 PG 395751 PH 395751 PJ 395751...
- Advertisment -

Most Popular

- Advertisement -