കൊച്ചി: ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപനയ്ക്കു (ഐപിഒ) നിക്ഷേപകരുടെ ആവേശകരമായ പ്രതികരണം. അപേക്ഷകൾ 20 ലക്ഷത്തോടടുത്ത ഐപിഒയിൽ ആദ്യത്തെ നാല് മണിക്കൂറിൽ 1.66 മടങ്ങ് സബ്‌സ്‌ക്രിപ്ഷനുണ്ടായി. റിലയൻസ് ജീവനക്കാർക്കായി മാറ്റിവെച്ച ഓഹരികൾക്ക് 100 ശതമാനവും ഓഹരിയുടമകളുടെ വിഭാഗത്തിൽ 89 ശതമാനവുമാണു സബ്‌സ്‌ക്രിപ്ഷൻ. വൻകിട സ്ഥാപന നിക്ഷേപകരുടെ വിഭാഗത്തിൽ ആദ്യമണിക്കൂറുകളിൽ 4.86 മടങ്ങ് സബ്‌സ്‌ക്രിപ്ഷനായി.
രാജ്യത്തെ ഏറ്റവും വലിയ ഐപിഒയാണു ജിയോയുടേത്. 23ന് ഓഹരി വിൽപന അവസാനിക്കും. 1065-1119 രൂപയാണ് പ്രൈസ് ബ്രാൻഡ്. പ്രൈസ് ബാൻഡിൽ 30,213 കോടി രൂപ സമാഹരിക്കാനാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നത്. ഈ ഐപിഒ വഴി ജിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയായി (ഏകദേശം 108 ബില്യണ്‍ ഡോളർ) ഉയരുമെന്നാണ് കണക്കാക്കുന്നത്. 2024ൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സ്ഥാപിച്ച 27,859 കോടി രൂപയുടെ റിക്കാർഡ് മറികടന്നാണ് ജിയോയുടെ മുന്നേറ്റം.





