Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsവീണാ ജോർജിനെതിരായ...

വീണാ ജോർജിനെതിരായ ആക്രമണക്കേസ്: ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ

പത്തനംതിട്ട : മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയെന്ന ആരോപണത്തിൽ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഒരുങ്ങുന്നു.

ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. കേസിൽ നിർണായകമായിരുന്ന ഗൺമാന്റെ ആദ്യ മൊഴിയും പിന്നീട് എസ്ഐടിക്ക് നൽകിയ മൊഴിയും തമ്മിലുള്ള വൈരുധ്യമാണ് അന്വേഷണത്തിൽ നിർണായകമായിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റെന്നുമായിരുന്നു അന്നത്തെ ഗൺമാൻ അഭിലാഷിന്റെ പരാതിയിലെ ആരോപണം.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത്. കേസിൽ പ്രതികളായ പ്രവർത്തകർ 16 ദിവസത്തോളം റിമാൻഡിലായിരുന്നു.

എന്നാൽ, കേസ് പുനരന്വേഷിക്കുന്ന എസ്ഐടിക്ക് നൽകിയ മൊഴിയിൽ അഭിലാഷ് നേരത്തെയുള്ള ആരോപണങ്ങളിൽനിന്ന് പിന്നോട്ടുപോയെന്നാണ് പുറത്തുവന്ന വിവരം. കെഎസ്‌യു പ്രവർത്തകർ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും ആയുധം ഉപയോഗിച്ചുള്ള ആക്രമണശ്രമം സംബന്ധിച്ച മൊഴി അന്നത്തെ മന്ത്രിയുടെ നിർദേശപ്രകാരമാണ് നൽകിയതെന്നും അഭിലാഷ് പറഞ്ഞതായി പത്തനംതിട്ട മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നൽകിയെന്ന ആരോപണം ഗൗരവത്തോടെയാണ് എസ്ഐടി പരിഗണിക്കുന്നത്. അഭിലാഷിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്തുകൊണ്ടായിരിക്കും ഡിജിപിക്ക് റിപ്പോർട്ട് നൽകുക.

അതേസമയം, കേസിൽ ആദ്യം അന്വേഷണം നടത്തിയ റെയിൽവേ പൊലീസിലെ ഉദ്യോഗസ്ഥന്റെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ ഇടയായ സാഹചര്യങ്ങളും അതിന് പിന്നിലെ തീരുമാനങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് ഈ മൊഴികൾ നിർണായകമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടക്കൻ ജില്ലകളിൽ തിങ്കളും ചൊവ്വായും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മെയ് 19, 20 തീയതികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും...

ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഹർത്താൽ പത്തനംതിട്ടയിൽ പൂർണം

പത്തനംതിട്ട : കണ്ണൂർ ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഹർത്താൽ പൂർണം.   പത്തനംതിട്ട, തിരുവല്ല, അടൂർ, റാന്നി എന്നിവിടങ്ങളിൽ...
- Advertisment -

Most Popular

- Advertisement -