തിരുവല്ല: കുവൈറ്റ് മംഗഫിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത് ഏറ്റുവാങ്ങി. ഇന്ന് ഉച്ചയ്ക്ക് 3.30 മണിയോടെ ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്, പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആറ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മൻ, പാണ്ടനാട് സ്വദേശി മാത്യു തോമസ്, പായിപ്പാട് സ്വദേശി ഷിബു വർഗീസ് എന്നിവരുടെ മൃതദേഹങ്ങൾ തിരുവല്ലാ സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.