Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsറാന്നി പഞ്ചായത്ത്‌...

റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം തള്ളിയ നിലയിൽ: സെക്രട്ടറി പോലീസിൽ പരാതി നല്കി

റാന്നി : റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം  തള്ളിയ നിലയിൽ. സംഭവത്തെ തുടർന്ന്  പഞ്ചായത്ത് സെക്രട്ടറി  റാന്നി പോലീസിൽ പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ്   ചാക്കിൽ കെട്ടിയും, വാരി വലിച്ചു നിരത്തിയും മാലിന്യം കണ്ടത്.

മാലിന്യ നിർമ്മാർജ്ജനത്തിന് മുൻപന്തിയിൽ നിൽക്കുന്ന റാന്നി ഗ്രാമപഞ്ചായത്തിൻ്റെ തിളക്കം കെടുത്താൻ ശ്രമമാണ് ഇതിൻ്റെ പിന്നിലെന്നും,  പഞ്ചായത്തിന് ആദരവ് കിട്ടിയതിൽ ജനങ്ങളോടുള്ള അവഹേളനമാണന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ പ്രകാശ് പറഞ്ഞു.

റാന്നി പഞ്ചായത്തിലെഹരിതകർമ്മ സേനയുടെ നിരന്തരമായ പ്രയത്നമാണ് വേസ്റ്റ് നിർമ്മാർജ്ജനത്തിൽ റാന്നി പഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിക്കാൻ കാരണമെന്നും ഈ പ്രവർത്തി റാന്നിക്കാരുടെ എല്ലാം മുഖത്ത് ചെളി വാരി തേയ്ക്കുന്നതിനു തുല്യമാണന്നും ഇതിനെ തിരെ ശക്തമായ നടപടി സ്വീകരിക്കും മെന്നും പ്രസിഡൻ്റ് പറഞ്ഞു.

എന്നാൽ പഞ്ചായത്ത് ഓഫീസിന് മുന്നിലെ നടപ്പാതയിൽ ചപ്പുചവറുകൾ കിടക്കുന്നതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയായിൽ പ്രചരിച്ചതോടെ ഓഫീസിനു മുൻപിൽ കിടന്നിരുന്ന ചപ്പുവറുകൾ മാറ്റിയ നിലയിലാണ്. കൂടുതൽ വിവരങ്ങൾ പരിസരത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ സിന്ദൂർ വെറും ട്രെയിലർ മാത്രമാണ് : പാകിസ്ഥാന് അവസാന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് 

ന്യൂഡൽഹി : പാകിസ്ഥാന് അവസാന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഓപ്പറേഷൻ സിന്ദൂർ വെറും ട്രെയിലർ മാത്രമാണെന്നും അതിൽ തന്നെ പാകിസ്ഥാന് എല്ലാ ബോധ്യപ്പെട്ടുവെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ലക്നൗവിൽ നടന്ന...

Kerala Lotteries Results 25-01-2025 Karunya KR-690

1st Prize Rs.80,00,000/- KF 162254 (KOTTAYAM) Consolation Prize Rs.8,000/- KA 162254 KB 162254 KC 162254 KD 162254 KE 162254 KG 162254 KH 162254 KJ 162254 KK 162254...
- Advertisment -

Most Popular

- Advertisement -