മലപ്പുറം : ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തു. വാഹനത്തിൽ ഹെൽമറ്റില്ലാതെ മൂന്നുപേരുമായി സഞ്ചരിച്ച കർണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെയാണു കേസ് എടുത്തത്.തിങ്കളാഴ്ച പുലർച്ചെ 12.20നാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു