Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ ജനൽ...

തൃശ്ശൂരിൽ ജനൽ കമ്പി അഴിച്ചു മാറ്റി മോഷണം : 35 പവൻ കവർന്നു

തൃശ്ശൂർ : തൃശ്ശൂർ കൊരട്ടിയില്‍ വീടിന്റെ കമ്പി അഴിച്ചു മാറ്റി 35 പവൻ സ്വർണവും 8000 രൂപയും കവർന്നു. ചിറങ്ങര പ്രകാശന്റെ വീട്ടിലാണ് പുലര്‍ച്ചെ മോഷണം നടന്നത്.സംഭവസമയത്ത് പ്രകാശനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പുലർച്ചെ തൊട്ടടുത്ത മുറിയിൽ വെളിച്ചം കണ്ടു എണീറ്റ് നോക്കിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നതും സാധനങ്ങൾ വാരി വലിച്ചിച്ചിട്ടിരിക്കുന്നതും വീട്ടുകാർ കണ്ടത് .വീടിന്റെ പിറകുവശത്തെ ജനല്‍ കമ്പി തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം : സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്....

മദ്യപിച്ചത് വിലക്കിയ അച്ഛന് മകന്റെ സുഹൃത്തിന്റെ  മർദ്ദനം : പ്രതി അറസ്റ്റിൽ

പത്തനംതിട്ട:  വീട്ടിൽ മകനും സുഹൃത്തും ഒരുമിച്ചിരുന്നു മദ്യപിക്കുന്നത് വിലക്കിയ വയോധികനെ മർദ്ദിച്ച് അവശനാക്കിയ പ്രതിയെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ  അതിരുങ്കൽ  അഞ്ചുമുക്ക് സനീഷ് ഭവനം മച്ചാൻ എന്ന് വിളിക്കുന്ന സനീഷ്(...
- Advertisment -

Most Popular

- Advertisement -