Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്​നാട്ടിൽ വീണ്ടും...

തമിഴ്​നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ : തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയനേതാവ് കൂടി കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി പാര്‍ട്ടിയുടെ ഭാരവാഹിയായ സി. ബാലസുബ്രഹ്‌മണ്യനെയാണ് നാലംഗസംഘം വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാവിലെ മധുരയിലെ ചിന്നചൊക്കിക്കുളത്തായിരുന്നു സംഭവം. പ്രഭാതസവാരിക്കിറങ്ങിയ ബാലസുബ്രഹ്‌മണ്യത്തെ പിന്തുടര്‍ന്നെത്തിയാണ് നാലംഗസംഘം ആക്രമിച്ചത്. പത്തു ദിവസത്തിനിടെ തമിഴ്​നാട്ടിൽ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജസ്റ്റിസ് ബി ആർ ​ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി : ജസ്റ്റിസ് ബി ആർ ​ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. മെയ് 13ന് നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് ​ഗവായിയുടെ നിയമനം. ഇത് സംബന്ധിച്ച് ശുപാർശ...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായമഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍...
- Advertisment -

Most Popular

- Advertisement -