Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeSpiritualകർക്കിടക വാവ് ബലി :...

കർക്കിടക വാവ് ബലി : ബലിതർപ്പണത്തിന്  ഒരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല : പിതൃസ്മരണയിൽ  ബലിതർപ്പണത്തിന്  സ്നാനഘട്ടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ( ഓഗസ്റ്റ് 3 ) യാണ്  കർക്കിടക വാവ് ബലി.  ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ക്രമീകരണങ്ങൾ പമ്പാ മണൽപ്പുറത്തു ഏർപ്പെടുത്തിയിട്ടുണ്ട് .  ഇത്തവണ കൂടുതൽ തിരക്ക് പരിഗണിച്ചും ഒരേ സമയം നൂറിലധികം പേർക്ക് കർമ്മങ്ങൾ ചെയ്യാവുന്ന രീതിയിലാണ് വിവിധയിടങ്ങളിൽ  ക്രമീകരിച്ചിരിക്കുന്നത് .
       
ബലിതർപ്പണ ചടങ്ങുകൾ വിവിധ യിടങ്ങളിൽ  പുലർച്ചെ മുതൽ  ആരംഭിക്കും. ചെറുകോൽപ്പുഴയിൽ ചട്ടമ്പി സ്വാമികളുടെ  സ്മൃതി മണ്ഡപത്തിനു സമീപം ശ്രീ വിദ്യാധിരാജ നഗറിൽ (പമ്പാ മണൽ പുറത്ത് ) ആണ്  ബലിതർപ്പണത്തിനു സൗകര്യം ഒരുക്കുന്നുണ്ട് .

തിരുവല്ല എസ്. എൻ. ഡി. പി യൂണിയന്റെ ആഭിമുഖ്യത്തിൽ മനക്കച്ചിറ ശ്രീ നാരായണ കൺവെൻഷൻ നഗറിൽ മണിമലയ്യാറിന്റെ തീരത്ത് പുലർച്ചെ 3 മുതൽ  ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.  തിലഹവഹനം, പിതൃബലി, പിതൃപൂജ, തുടങ്ങിയ പ്രത്യേക  പൂജകൾ  ഉണ്ടാകും.

പമ്പാ, ത്രിവേണി, വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി  ക്ഷേത്രം,  പന്തളം മഹാദേവർ ക്ഷേത്രം, മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രം, കല്ലൂപ്പാറ ഭഗവതി ക്ഷേത്രം, പോരട്ടിക്കാവ് ക്ഷേത്രം, എഴുമറ്റൂർ തൃച്ചേർപുറം ശങ്കരനാരായണ ക്ഷേത്രം എന്നിവിടങ്ങളിലും  ഒരുക്കങ്ങൾ നടക്കുകയാണ്.

പമ്പാ – മണിമല ഹിന്ദു മത  പരിഷത്തിന്റെ നേതൃത്വത്തിൽ  വളഞ്ഞവട്ടം കീച്ചേരിവാൽക്കടവ്  കർക്കിടകവാവ്‌ ബലിതർപ്പണം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പുലർച്ചെ 3ന് ദീപം പകരൽ തുടർന്ന് 3.30ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.

കിഴക്കുംമുറി 780-  നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ  ഓതറക്കടവിൽ പുലർച്ചെ 4 മണി മുതൽ  ബലിതർപ്പണം നടക്കും.

കുറ്റൂർ മഹാദേവക്ഷേത്രത്തിലെ വാവുബലി ചടങ്ങുകൾ പുലർച്ചെ 4 മണിക്ക് തുടങ്ങും

തിരുവല്ല കദളിമംഗലം ദേവീക്ഷേത്രക്കടവിൽ ബലിതർപ്പണത്തിന് പ്രത്യേക മണ്ഡപം തയ്യാറാക്കി. 4.30 ന് തുടങ്ങും

തിരുവല്ല സേവാഭാരതിയുടെ നേത്യത്വത്തിൽ ചക്രക്ഷാളനക്കടവിൽ ബലിതർപ്പണ ചടങ്ങുകൾക്ക്  സൗകേര്യം ഒരുക്കിയിട്ടുണ്ട്. 3 മണിക്ക്  ആരംഭിക്കും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനാറാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ്  മൃഗസംരക്ഷണ പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. ശോശാമ്മ എെപ്പിന് സമ്മാനിച്ചു....

വിഎസ്സിനെ അവസാനമായി കാണാൻ ആയിരങ്ങൾ : ദർബാർ ഹാളിൽ പൊതുദർശനം

തിരുവനന്തപുരം : വിഎസിന് അന്തിമോപാചാരമർപ്പിച്ച് ആയിരങ്ങൾ. സെക്രട്ടേറിയറ്റ് ദർബാർഹാളിൽ പൊതുദർശനത്തിനുവച്ച വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹത്തിൽ ഗവർണർ ,മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അന്തിമോപാചാരമർപ്പിച്ചു. ഉച്ചയ്ക്ക് ശേഷം...
- Advertisment -

Most Popular

- Advertisement -