Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsദുരന്തമേഖലയിൽ ഏഴാം...

ദുരന്തമേഖലയിൽ ഏഴാം ദിനത്തെ തെരച്ചിൽ തുടങ്ങി

വയനാട് : ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തുന്ന തെരച്ചിൽ ഇന്ന് ഏഴാം ദിനത്തിലേക്ക്.12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്.കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. ഫയർ ഫോഴ്സ്, എസ്ഡി ആർഎഫ്, എൻഡിആർഎഫ് എന്നിവരുൾപ്പെടുന്ന ടീമാണ് തിരച്ചിൽ നടത്തുന്നത്.

സൈന്യവും ഇന്ന് തെരച്ചിലിന് സഹായിക്കും. ജില്ലാഭരണകൂടം ആവശ്യപ്പെടുന്നതുവരെ പ്രദേശത്ത് തുടരുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. തമിഴ്നാടിൻറെ അഞ്ച് കെഡാവര്‍ ഡോഗുകളെ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ചാലിയാറിലും തിരച്ചിൽ തുടരും.

അതേസമയം, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി യോഗം ഇന്ന് രാവിലെ 11.30 ന് നടക്കും. തിരുവനന്തപുരത്ത് നിന്നു മുഖ്യമന്ത്രി ഓൺ ലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളും കളക്‌ഷന്‍ സെന്ററുകളുമായി പ്രവര്‍ത്തിക്കുന്നവ ഒഴികെയുള്ള സ്കൂളുകൾ ഇന്ന് തുറന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂർ എഡിഎം നവീൻ ബാബു വീട്ടിൽ മരിച്ചനിലയിൽ

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ്...

കമ്പത്ത് കാറിനുള്ളിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

കുമളി:കമ്പത്ത് കാറിനുള്ളിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ (60) ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ...
- Advertisment -

Most Popular

- Advertisement -